innu pakal muzhuvan karunayod

Malayalam

ഇന്നു പകല്‍ മുഴുവന്‍ - കരുണയോ

Song Information

Hindi Version

ഇന്നു പകല്‍ മുഴുവന്‍ - കരുണയോ-

ടെന്നെ സൂക്ഷിച്ചവനേ

നന്ദിയോടെ തിരുനാമ-ത്തിന്നു സദാ

വന്ദനം ചെയ്തിടുന്നേന്‍

            ചരണങ്ങള്‍

                     

അന്നവസ്ത്രാദികളും - സുഖം ബല

മെന്നിവകള്‍ സമസ്തം

തന്നടിയാനെ നിത്യം - പോറ്റീടുന്ന

ഉന്നതന്‍ നീ പരനേ - (ഇന്നു..)

                     

മന്നിടം തന്നിലിന്നും പലജനം

ഖിന്നരായ് മേവിടുമ്പോള്‍

നിന്നടിയാനു സുഖം - തന്ന കൃപ

വന്ദനീയം പരനേ - (ഇന്നു..)

                     

തെറ്റുകുറ്റങ്ങളെന്നില്‍ - വന്നതള

വറ്റ നിന്‍റെ കൃപയാല്‍

മുറ്റും ക്ഷമിക്കേണമേ - അടിയനെ

ഉറ്റു സ്നേഹിച്ചവനേ - (ഇന്നു..)

                     

എന്‍ കരുണേശനുടെ - ബലമെഴും

തങ്കനാമമെനിക്കു

സങ്കേത പട്ടണമാം - അതിലകം

ശങ്കയെന്യേ വസിക്കും - (ഇന്നു..)

                     

വല്ലഭന്‍ നീ ഉറങ്ങാ -തടിയാനെ

നല്ലപോല്‍ കാത്തിടുമ്പോള്‍

ഇല്ലരിപുഗണങ്ങള്‍ - ക്കധികാരം

അല്ലല്‍ പെടുത്തീടുവാന്‍ - (ഇന്നു..)

                     

ശാന്തതയോടു കര്‍ത്താ - തിരുമുന്നില്‍

ചന്തമായിന്നുറങ്ങി

സന്തോഷമോടുണരേണം- ഞാന്‍ തിരു

കാന്തി കണ്ടുല്ലസിപ്പാന്‍ - (ഇന്നു..)


English Version

innu pakal muzhuvan  karunayod

enne sukhshichavane

naniyode tirunamattinnu sada

vandanam cheythidunnen





caranannal



annavastradikalum  sukham bala

mennivakal samastham

thannadiyane nityam  pottidunna

unnadhan nee parane  (innu..)



mannidam tannilinnum palajanam

khinnarayi mevidumpol

ninnadiyanu sukham  thanna kripa

vandaniyam parane  (innu..)



thettukuttangalennil  vannathala

vatta ninde kripayal

muttum kshamikkename  adiyane

uttu snehichavane  (innu..)



en karuneshanude  balamezhum

thankanamamenikku

sanketa pattanamam  atilakam

shankayenye vasikkum  (innu..)



vallabhan nee urangath adiyane

nallapol kathidumpol

illaripuganangal  kkadhikaram

allal peduthiduvan  (innu..)



santatayodu kartha  tirumunnil

chantamayi innurangi

santhosamodunarenam njan tiru

kanti kandullasippan  (innu..)


Rate This Song

Current Rating

4.7

Based on user ratings

Share this song:
Back to Search